ന്യൂഡല്‍ഹി; പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ അവസരത്തില്‍ എന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും എല്ലാ പിന്തുണയും അരുണ്‍ ജയ്റ്റ്ലിക്ക് അറിയിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. അസുഖ ബാധിതനായി യുഎസില്‍ ചികിത്സ നടത്തുന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു പിന്തുണയുമായാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
അരുണ്‍ ജയ്റ്റ്ലിയുടെ അസുഖബാധിതനായ വിവരം തനിക്ക് ഏറെ അസ്വസ്ഥനാക്കുന്നതായി രാഹുല്‍ ഗാന്ധി വിശദമാക്കി. രോഗത്തെ കീഴടക്കാന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസകള്‍ അറിയിച്ചത്.
വൃക്ക രോഗബാധിതനായ ജയ്റ്റ്ലി ഞായറാഴ്ചയാണ് പരിശോധനയ്ക്കായി യുഎസിലേക്കു പോയത്. 2018 മേയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ജയ്റ്റ്ലിക്കു കഴിഞ്ഞ 9 മാസമായി വിദേശയാത്രകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ഫെബ്രുവരി 1 ന് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ചികിത്സയ്ക്ക് ശേഷം അരുണ്‍ ജെയ്റ്റ്ലി എത്തുമെന്നാണ് സൂചന.
I'm upset to hear Arun Jaitley Ji is not well. We fight him on a daily basis for his ideas. However, I and the Congress party send him our love and best wishes for a speedy recovery. We are with you and your family 100% during this difficult period Mr Jaitley.
— Rahul Gandhi (@RahulGandhi) January 16, 2019
Discussion about this post