കഴുതയെ വിലയില്ലാതെ പുച്ഛിയ്ക്കുന്നവര്‍ കഴുതപ്പാലിന്റെ വില കേട്ടു നോക്കൂ, ഞെട്ടും, ഏറ്റവും ഔഷധ ഗുണമുള്ള ഒന്നാണ് കഴുതപ്പാല്. 2000 രൂപയാണ് ഒരു ലിറ്റര്‍ കഴുതപ്പാലിന്റെ വില.
ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉത്തമ ഔഷധമാണ് കഴുതപ്പാല്. കഴുതപ്പാലിന്റെ സോപ്പും വിപണിയിലെത്തിയിരിക്കുന്നു. ചണ്ഡീഗഡിലെ ഒരു കൂട്ടം യുവാക്കളാണ് കഴുതപ്പാല് സോപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ചണ്ഡീഗഡില്‍ നടക്കുന്ന വിമന്‍ ഒഫ് ഇന്ത്യ ഓര്‍ഗാനിക് ഫെസ്റ്റിവലിലാണ് കഴുതപ്പാലില്‍ നിര്‍മ്മിച്ച ഓര്‍ഗാനിക് സോപ്പ് പരിചയപ്പെടുത്തിയത്. 100 ഗ്രാം സോപ്പിന് 499 രൂപയാണ് വില. കഴുതപ്പാലിന്റെ വില കൂടുതലായതു കൊണ്ടാണ് സോപ്പ് ഇത്രയും കൂടിയ വിലയ്ക്ക് വില്ക്കാന് കാരണം.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനികോ’ എന്ന സ്റ്റാര്‍ട്ടപ്പാണ് കഴുതപ്പാല് സോപ്പിന്റെ നിര്‍മ്മാണകേന്ദ്രം. പ്രായം കുറച്ച് ചര്‍മ്മം സംരക്ഷിക്കാന്‍ കഴിയുന്ന കഴുതപ്പാല് സോപ്പിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കഴുതപ്പാലിന് ആവശ്യക്കാരും ഏറെയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനക്കാരാണ് സോപ്പിന്റെ പ്രധാന ഉപയോക്താക്കള്‍.
Discussion about this post