ന്യൂഡല്‍ഹി: സീനിയോറിറ്റി വിവാദങ്ങള്‍ക്കിടെ സുപ്രീംകോടതിയില്‍ രണ്ട് പുതിയ ജഡ്ജിമാരെ നിയമിച്ച് വിജ്ഞാപനമിറങ്ങി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരിയെയും ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്നയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു.
സുപ്രീംകോടതി ജഡ്ജി എസ്.കെ കൗള്‍ അടക്കം സീനിയോറിറ്റി മറികടന്നുള്ള നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സഞ്ജീവ് ഖന്നയ്ക്കും ദിനേഷ് മഹേശ്വരിക്കും സീനിയോറിറ്റിയില്ലെന്ന് കൊളീജിയം ചൂണ്ടി കാണിച്ചിരുന്നതാണ്. എന്നാല്‍ ഇത് മറികടന്നു കൊണ്ടാണ് ഇപ്പോള്‍ നിയമന ഉത്തരവ് വന്നിരിക്കുന്നത്.
s
Discussion about this post