ചെന്നൈ: കൊല്ലത്ത് എന്‍ഡിഎ മഹാസമ്മേളനവേദിയില് ശബരിമല വിഷയവും എടുത്തിട്ട് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ചോദ്യം ചെയ്ത് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. അധികാരത്തില്‍ ഇരിക്കുന്ന ഒരു ഭരണകൂടവും എടുക്കാത്ത നാണംകെട്ട നിലപാടാണ് കേരള സര്‍ക്കാര്‍ എടുത്തതെന്ന് ചരിത്രം രേഖപ്പെടുത്തും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 2002 ലെ ഗുജറാത്ത് സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ നാണംകെട്ടതാണോ സാര്‍ ഇതെന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ ചോദിച്ചിരിക്കുന്നത്. ട്വീറ്റിനോടൊപ്പം ഗുജറാത്ത് കലാപത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ലോകത്തെ ഒരു സര്‍ക്കാരോ പാര്‍ട്ടിയോ എടുത്തിട്ടുള്ളതില് വച്ച് ഏറ്റവും നാണംകെട്ട നിലപാടാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തതെന്ന് ചരിത്രം രേഖപ്പെടുത്തും എന്നായിരുന്നു മോഡിയുടെ പ്രസ്താവന.
Supreme leader says “Kerala state government conduct on SABARIMALA will go down in history as the most SHAMEFUL action of any govt in power “. Dear sir .. is it MORE SHAMEFUL than GUJARAT state government 2002 ??? .. #justasking … pic.twitter.com/M5bUlZFH3d
— Prakash Raj (@prakashraaj) January 15, 2019
Discussion about this post