ലക്നൗ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷയായ മായാവതിയുടെ പിറന്നാള്‍ കെങ്കേമമായി ആഘോഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇന്നലെയായിരുന്നു മായാവതിയുടെ പിറന്നാള്‍ ആഘോഷം. എന്നാല്‍ തന്റെ പിറന്നാള്‍ വലിയ തോതില്‍ ആഘോഷിക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു നേതാവ്.
എന്നാല്‍ യുപിയിലെ അമോറയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.
സംഭവം വേറൊന്നുമല്ല, 63 കിലോ വരുന്ന ഒരു വമ്പന്‍ കേക്കാണ് മുറിക്കാനായി ഒരുക്കിയിരുന്നത്. എന്നാല്‍, മുറിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ ഓടിക്കൂടി പറ്റാവുന്ന അത്രയും കേക്ക് കൈയ്ക്കുള്ളിലാക്കി ഓടി. കേക്ക് കിട്ടാനായി കടിപിടി കൂടുന്ന പ്രവര്‍ത്തകരെ അടക്കി നിര്‍ത്താന്‍ നേതാക്കള്‍ കഷ്ടപ്പെടുന്നുണ്ടെങ്കിലും അതെല്ലാം വിഫലമായി. വീഡിയോ കാണാം.
#WATCH: People loot cake during an event in Amroha, on Bahujan Samaj Party (BSP) chief Mayawati's 63rd birthday today. pic.twitter.com/8Q4bDWdr66
— ANI UP (@ANINewsUP) January 15, 2019
Mayawati's Birthday cake. Uttar pradesh, never change. pic.twitter.com/zwiTY7Veju
— Gabbbar (@GabbbarSingh) January 15, 2019
Discussion about this post