ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ ഹോം ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ലൈമഗീകമായി പീഡിപ്പിച്ചു. ന്യൂഡല്‍ഹിയിലാണ് സംഭവം. യുവതിയെ വിളിച്ച് വരുത്തി ജ്യൂസില്‍ മയക്കുമരുന്ന് ഇട്ട് ക്രൂര ബലാത്സംഗം ചെയ്യുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. എന്നാല്‍ യുവതിയുടെ ഉറക്കെ ഉള്ള നിലവിളി കേട്ട് വഴിയാത്രക്കാരന് സംഭവം പുറം ലോകത്തെ അറിയിക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ സംഭവം പോലീസിലറിയിക്കുകയും യുവതിയെ രക്ഷപെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ 30കാരനായ അമിത് പിടിയിലായി ഇയാള്‍ യുവതിയുടെ സുഹൃത്താണ്. അമിതിന്റെ സുഹൃത്തിനും സംഭവത്തില്‍ വലിയ പങ്കാണുള്ളതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഗ്പത് നിവാസിയായ അമിത് ഒരു ബിസിനസ്സുകാരനാണ്. ഇരുവരുടെയും സുഹൃത്തായ മറ്റൊരാള്‍ മുഖേനയാണ് ഇവര്‍ പരിചയപ്പെട്ടത്.
യുവതിക്ക് കുറഞ്ഞ നിരക്കില്‍ കാശ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ സൗഹൃദം നടിക്കുകയായിരുന്നു. തുടര്‍ന്ന തിങ്കളാഴ്ച മീറ്റിങ് ഒരുക്കി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അമിത് എത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് അമിത് യുവതിക്ക് നല്കി. ബോധരഹിതയായ യുവതിയെ അമിതും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി.
Discussion about this post