മുംബൈ: ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ക്ക് അന്ത്യശാസനം നല്കി മുംബൈ ഹൈക്കോടതി. ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂണിയന് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയാണ്. ഒന്‍പത് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി. അതേ സമയം ഇന്നലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് മാനേജ്മെന്റ് കോടതിയില്‍ സമ്മതിച്ചിരുന്നു.
മുംബൈയില്‍ 32,000 ബസ് തൊഴിലാളികളാണ് സമരം നടത്തുന്നത്. ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്പ്പറേഷന് ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല ബസ് സമരം ആരംഭിച്ചത്.
Discussion about this post