ജയ്പൂര്‍: ഗ്രാമപഞ്ചായത്തിലെ അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉള്‍പ്പെടുത്തി വിവരാവകാശം സമര്‍പ്പിച്ചയാള്‍ക്ക് മറുപടി കിട്ടിയത് ഗര്‍ഭനിരോധന ഉറ. രാജസ്ഥാനിലെ ഹനുമാന്‍ഗര്‍ഹ് ജില്ലയിലുള്ള ബാരി പഞ്ചായത്തിലാണ് വ്യത്യസ്ത സംഭവം ഉണ്ടായത്. വികാസ് ചൗധരി എന്നയാള്‍ക്കാണ് അധികാരികള്‍ പണികൊടുത്തത്. എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല, നാട്ടുകാര്‍ക്ക് വേണ്ടി ഉറ ഓഫീസില്‍ സ്റ്റോക്കാണ്. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്ത് വന്നപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഈ വിഷയം ചര്‍ച്ചയായിരുന്നു.
നേരത്തെ ഇതേ പഞ്ചായത്തില്‍ സമാന വിവരങ്ങള്‍ വിവരാവകാശം പ്രകാരം ചോദിച്ചപ്പോള്‍ മനോഹര്‍ ലാല്‍ എന്നയാള്‍ക്കും ഗര്‍ഭനിരേധന ഉറ അയച്ച് അധികാരി മറുപടി നല്കി. ഈ വിഷയം പഞ്ചായത്തില്‍ നേരത്തെ തന്നെ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ വിവരാവകാശത്തിനുള്ള മറുപടി അടങ്ങിയ കവര്‍ തപാല്‍ മുഖേന വന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയാണ് വികാസ് തുറന്നത്.
ഇതിന് ശേഷം ബാരി പഞ്ചായത്തിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. ഔദ്യോഗിക ജോലികളില്‍ ഉള്‍പ്പെടാത്ത പുറത്തുള്ള ആരോ ആണ് ഇതിന് പിന്നിലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Discussion about this post