ഗോഹട്ടി: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗെഗോംഗ് അപാംഗ് പാര്‍ട്ടി വിട്ടു. ജനാധിപത്യത്തെ മാനിക്കാത്ത അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി എന്ന് ആരോപിച്ചാണ് ഗെഗോംഗ് രാജി വച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അപാംഗ് രാജിക്കത്ത് അയച്ചു.
മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയുടെ തത്വങ്ങള്‍ പാര്‍ട്ടി പിന്തുടരുന്നില്ല. അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി. അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും ഇപ്പോഴത്തെ നേതൃത്വം എതിര്‍ക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാപിത മൂല്യങ്ങളില്‍ നിന്ന് നേതൃത്വം വ്യതിചലിച്ചുവെന്നും രാജിക്കത്തില്‍ അപാംഗ് കുറ്റപ്പെടുത്തി.
1980-1999 കാലത്തും പിന്നീട് 2003 മുതല്‍ 2007 ഏപ്രില്‍ വരെയും അരുണാചലിന്റെ മുഖ്യമന്ത്രിയായിരുന്നു അപാംഗ്.
Discussion about this post