ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനനം വിഷയത്തില്‍ സ്വമേധയാ കേസ് പരിഗണിക്കാന്‍ ദേശീയ ഹരിത ട്രിബ്യുണല്‍ തീരുമാനം. കേസ് നാളെ പരിഗണിക്കും. ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക.
ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരായും പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചും സഹായം ആവശ്യപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പരിഗണിച്ചാണ് ഹരിത ട്രിബ്യൂണലിന്റെ നടപടി.
Discussion about this post