ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി അധികൃതര്‍ തകര്‍ത്തു. പുല്‍വാമ സ്വദേശികളായ അഹ്‌സാനുല്‍ ഹഖ്, ഹാരിസ് അഹ്‌മദ് എന്നിവരുടെ വീടുകളാണ് അധികൃതര്‍ തകര്‍ത്തത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകള്‍ ഇന്നലെ തകര്‍ത്തിരുന്നു. ത്രാല്‍ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദില്‍ എന്നീ ഭീകരരുടെ വീടുകളാണ് സ്‌ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തത്. ഇരുവരും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
















Discussion about this post