ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
കൂടാതെ ജസ്റ്റിസ് എകെ പട്നായിക് നേതൃത്വം നല്കിയ സിവിസി അന്വേഷണറ റിപ്പോര്‍ട്ടും ഉന്നതല സമിതി സ്വീകരിച്ച നടപടി ക്രമങ്ങളും പുറത്ത് വിടണമെന്നും ഖാര്‍ഖെ ആവശ്യപ്പെട്ടു. അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാനുണ്ടായ കാരണങ്ങളും മറ്റും ജനങ്ങള്‍ രേഖകള്‍ കണ്ട് മനസിലാക്കട്ടെയെന്നും കത്തില്‍ പറയുന്നു.
Discussion about this post