ബംഗളൂരു: കര്‍ണാടകത്തില്‍ പാല്‍ വില വര്‍ധിപ്പിച്ചു. കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ഉല്‍പ്പാദിപ്പിക്കുന്ന നന്ദിനി പാലിന്റെ വില ലിറ്ററിന് നാലിന് രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോല്‍പ്പാദക സംസ്ഥാനമായ കര്‍ണാടകം കേരളത്തിലേക്കടക്കം പാല്‍ കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ കര്‍ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് തങ്ങള്‍ വാങ്ങുന്ന പാലിന് വില കൂടുമെങ്കിലും കേരളത്തില്‍ വില കൂട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. 1.7 കോടി രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നന്ദിനി തൈരിനും വില കൂട്ടി. കിലോയ്ക്ക് നാല് രൂപയാണ് വില വര്‍ദ്ധന.
















Discussion about this post