ചെന്നൈ: തമിഴ്നാട് ഊട്ടിയിൽ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു. തോഡർ ഗോത്രവിഭാഗത്തിൽപെട്ട കെന്തർകുട്ടൻ എന്ന യുവാവ് ആണ് മരിച്ചത്. നീലഗിരി ഡിവിഷനിലെ ഗവർണർ ശോലയിലാണ് സംഭവം. വിറക് ശേഖരിക്കാൻ വനത്തിനടുത്തേക്ക് പോയ യുവാവ് തിരികെ എത്താതിരുന്നതോടെ നാട്ടുകാർ തിരച്ചിലിനിറങ്ങുകയായിരുന്നു. പകുതി ഭക്ഷിച്ച നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. പ്രദേശത്ത് സിസിടിവി ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. നീലഗിരിയിൽ രണ്ടാഴ്ച മുൻപ് 50 വയസ്സുകാരിയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post