ന്യൂഡല്‍ഹി: പ്രഥമ ഫിലിപ് കോട്ലര് പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്. മികച്ച രാഷ്ട്ര നേതാവിന് നല്കുന്ന അംഗീകാരമാണിത്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ ഭാരത് തുടങ്ങിയവ പരിഗണിച്ചാണ് മോഡിക്ക് പുരസ്കാരം നല്‍കിയത്.
അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയുടെ കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്റിലെ മാര്‍ക്കറ്റിംഗ് പ്രഫസറായിരുന്ന ഫിലിപ് കോട്ലറുടെ പേരിലുള്ളതാണ് പുരസ്കാരം. അധികൃതര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്. ആധൂനിക മാര്‍ക്കറ്റിംഗിന്റെ പിതാവെന്നാണ് കോട്ലര് അറിയപ്പെടുന്നത്.
Discussion about this post