പൂനെ: പൂനെയില്‍ ലേഡീസ് ഹോസ്റ്റലില്‍ നിന്ന് ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളുംകണ്ടെത്തിയതിന് പിന്നാലെ മദ്യകുപ്പികളും കണ്ടെത്തി. പൂനെയിലെ സാവിത്രി ഭായി ഫൂലെ പൂനെ സര്‍വ്വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ നിന്നാണ് ഒടുവിലായി മദ്യകുപ്പികള്‍ കണ്ടെത്തിയത്. നേരത്തെ സിഗരറ്റും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കള്‍ ക്യാംപസില്‍ നിന്ന് കണ്ടെത്തിയിരുന്നു. വാര്‍ഡന്‍ അടക്കമുള്ള അധികാരികള്‍ക്ക് നേരെ രൂക്ഷമായ ആരോപണം ഉയര്‍ത്തുന്നതാണ് നിലവിലെ സംഭവം.
ഹോസ്റ്റലില്‍ താമസിക്കുന്ന എബിവിപി പ്രവര്‍ത്തകയാണ് നിലവില്‍ ഹോസ്റ്റലിനേക്കുറിച്ചുള്ള പരാതി സര്‍വ്വകലാശാല അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളത്. ഹോസ്റ്റല്‍ ഗേറ്റില്‍ ബയോമെറ്റിക് സുരക്ഷാ സംവിധാനം അടക്കം നടപ്പാക്കിയിട്ടും മദ്യവും മയക്കുമരുന്നും ഹോസ്റ്റലിലേക്ക് എത്തുന്നുവെന്നാണ് ശിവ ബറോലെ എന്ന വിദ്യാര്‍ത്ഥി പരാതിപ്പെട്ടിരിക്കുന്നത്.