ദില്ലി: ബഹിരാകാശയാത്രീകരായ സുനിത വില്യംസും സംഘവും തിരിച്ചെത്തിയത് ആഘോഷമാക്കി ഇന്ത്യയും. സുനിത വില്യംസിന്‍റെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്.
സുനിതയുടെ മടങ്ങി വരവിൽ സന്തോഷം പങ്കുവച്ച് നിരവധി പേരാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
സുനിത വില്യംസും സംഘവും ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 3.27നാണ് ഭൂമിയിലെത്തിയത്. ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.