ശിവപുരി: ആറുമാസം പ്രായമുള്ള ആണ്‍കുട്ടിക്ക് പ്രേതബാധയെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയെ തീ ക്ക് മുകളില്‍ തലകീഴായി കെട്ടിയിട്ട് ദുര്‍മന്ത്രവാദി. ഇതോടെ പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായി.
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ദാരുണ സംഭവം. ശനിയാഴ്ച അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കാഴ്ച വീണ്ടെടുക്കാനാവുമോയെന്നത് സംശയകരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Discussion about this post