ലക്‌നൗ: യുപിയിലെ സംഭലില്‍ ബിജെപി നേതാവിനെ വിഷം കുത്തിവെച്ചു കൊലപ്പെടുത്തി. ഗുല്‍ഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് കൊല നടത്തിയതെന്നാണ് വിവരം.
ജുനാവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദബ്താര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് മുന്നില്‍ കട്ടിലില്‍ ഇരിക്കുമ്പോള്‍ മൂന്ന് പേര്‍ ബൈക്കിലെത്തി. ഗുല്‍ഫാം സിംഗ് യാദവിന്റെ അടുത്തേക്ക് വന്ന ഇവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ വയറില്‍ വിഷ വസ്തു കുത്തിവെച്ചു.
പിന്നീട് അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഗുല്‍ഫാം സിംഗ് യാദവ് മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. അന്വേഷണം ആരംഭിച്ചതായി യുപി പൊലീസ് അറിയിച്ചു.