ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വെച്ച് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: വാടക കൊലയാളിക്ക് വധശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മിരിയാലഗുഡയിലെ ദുരഭിമാനക്കൊലയില്‍ വാടകക്കൊലയാളിയെ വധശിക്ഷയ്ക്ക് വധിച്ച് കോടതി. ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിലാണ് ആറ് വര്‍ഷത്തിന് ശേഷം വിധി വന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മാവനടക്കം ആറ് പേര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു.

2018 സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. ഭാര്യ അമൃതവര്‍ഷിണിയുമൊത്ത് രാവിലെ ആശുപത്രിയില്‍ പോയി വരുമ്പോള്‍ ആണ് പ്രണയ് പെരുമല്ല എന്ന ദളിത് യുവാവിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിയേറ്റ പ്രണയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

കൊലപാതകത്തിന് പിന്നാലെ പ്രതികളെ പിടികൂടിയ പൊലീസിന് ഇത് ക്വട്ടേഷന്‍ കൊലപാതകമാണെന്ന് വ്യക്തമായി. പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് അമൃതയുടെ അച്ഛനും അമ്മാവനും തന്നെയാണ് ഈ ക്വട്ടേഷന്‍ നല്‍കിയതെവന്ന് വ്യക്തമായത്.

കേസില്‍ ക്വട്ടേഷന്‍ എടുത്ത് കൊല നടത്തിയ സുഭാഷ് കുമാറിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. അസ്‌കര്‍ അലി, അബ്ദുല്‍ ബാരി എന്നീ മറ്റ് രണ്ട് വാടകക്കൊലയാളികള്‍ക്കും, അമൃതയുടെ അമ്മാവന്‍ ശ്രാവണിനും ജീവപര്യന്തം ശിക്ഷയും വിധിച്ചു.

Exit mobile version