ചെന്നൈ : സുപ്രീംകോടതി മുൻ ജഡ്ജി വി രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1929 ഫെബ്രുവരി 15 നാണ് രാമസ്വാമി ജനിച്ചത്. വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലെ ഹിന്ദു ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മധുരയിലെ അമേരിക്കൻ കോളേജിൽ ബിരുദാനന്തര ബിരുദവും മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി.
1953 ജൂലൈ 13 ന് അഭിഭാഷകനായി എൻറോൾ ചെയ്തു. 1962 ൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായും 1969 ൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹത്തിന് 1971 ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 1987ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. തുടർന്ന് 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയി. 1994 ൽ രാമസ്വാമി സർവീസിൽ നിന്ന് വിരമിച്ചു.
Discussion about this post