സീതാപൂർ :അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കിയ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ ആണ് സംഭവം.
താനി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയത്.
അയൽക്കാരുമായി ഇയാൾ നല്ല ബന്ധത്തിലായിരുന്നില്ല.
ഫെബ്രുവരി 25 ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ കണ്ടെത്താൻ നാല് ടീമുകൾ രൂപീകരിക്കുകയും ചെയ്തു
തിരച്ചിലിൽ അവളുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അടുത്ത ദിവസം, മറ്റ് ഭാഗങ്ങൾ കണ്ടെത്തി. കുട്ടി കൊല്ലപ്പെട്ടതായി വ്യക്തമായെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രവീൺ രഞ്ജൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.