ബുലന്ദ്ഷെഹര്: പശുക്കളെ കശാപ്പു ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി. കഴിഞ്ഞ മാസം മൂന്നാം തീയ്യതിയാണ് ബുലന്ദ്ഷെഹറില് കലാപമുണ്ടായത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ് കലാപത്തിന് കാരണമായത്.
ഇതുമായി ബന്ധപ്പെട്ട് പശുക്കളെ കശാപ്പുചെയ്തുവെന്ന ആരോപണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയത്. മത സൗഹാര്‍ദ്ധം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിച്ചാണിത്. കലാപത്തില്‍ ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ് ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post