ലക്നൗ: വന്‍ വികസന പദ്ധതികള്‍ ലക്നൗവില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കൂടാതെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരഖണ്ഡില്‍ നിന്ന് ലക്നൗവില്‍ എത്തിയവരുടെ ഉത്തരായനി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. തന്റെ ലോക്സഭ മണ്ഡലമായ ലക്നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലക്നൗ-കാത്തഗോഡം എക്സ്പ്രസ് ട്രെയിന്‍ ദിവസേനയാക്കുമെന്നുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി.
Discussion about this post