പൂനെയില്‍ സര്‍ക്കാര്‍ ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍

മഹാരാഷ്ട്ര: പൂനെയില്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസ്സില്‍ 26 കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡെ (37) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും മോഷണം, കവര്‍ച്ച, പിടിച്ചുപറിക്കല്‍ തുടങ്ങി നിരധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ഡ്രോണ്‍ അടക്കം ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ പൂനെ ജില്ലയിലെ ഷിരൂരില്‍ നിന്നുമാണ് പ്രതി പിടിയിലായത്. ഒരു കേസില്‍ 2019 മുതല്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍.

ഫെബ്രുവരി 26നാണ് സംഭവം. പുലര്‍ച്ചെ ബസ് കാത്തു നില്‍ക്കുമ്പോഴാണ് 26 കാരിയെ മറ്റൊരു ബസിന്റെ കണ്ടക്ടര്‍ എന്ന വ്യാജന കൂട്ടിക്കൊണ്ടുപോയി ദത്താത്രേയ ഗഡെ ബലാല്‍സംഗം ചെയ്തത്. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ വെച്ചായിരുന്നു സംഭവം.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതി. ഇവടെയെത്തിയ പ്രതി സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്ന് യുവതിയോടെ പറഞ്ഞു. ബസ് വരുന്ന സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കിടന്നിരുന്നബസിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

Exit mobile version