ന്യൂഡല്‍ഹി: വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വനിതകൾ കൈകാര്യം ചെയ്യുമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോഡി.
വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കും ഇവരെന്നും മോഡി പറഞ്ഞു.
മന്‍ കി ബാത്തിലായിരുന്നു മോഡി ഇക്കാര്യം അറിയിച്ചത്.ഈ അവസരത്തില്‍ സ്ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും മോഡി പറഞ്ഞു.
വനിതാദിനത്തിൽ തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുമെന്നും മോഡി പറഞ്ഞു.