ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയായിരുന്നു ദുബായി സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി കഴിച്ചത് ബീഫ് അടങ്ങിയ ഒന്നരലക്ഷം രൂപയുടെ പ്രഭാതഭക്ഷണമാണെന്ന്.ഇപ്പോഴിതാ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി സത്യം പുറത്തുവന്നിരിക്കുകയാണ്.
എംഎ യുസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ, ജെംസ് എജ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി എന്നിവരോടൊപ്പം രാഹുല്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം ഹില്ട്ടന് ഹോട്ടലില്‍ 1500 പൗണ്ടിന്റെ ഭക്ഷണം കഴിച്ചെന്ന അടിക്കുറിപ്പോടെ വന്‍ രീതിയില്‍ പ്രചരിച്ചിരുന്നു.
അതേസമയം വ്യാജവാര്‍ത്തയുടെ അടിക്കുറിപ്പിന്റെ തുടക്കത്തില്‍ തന്നെ വന്ന അബദ്ധമാണ് സംഭവം സത്യമല്ലയെന്ന് ആളുകളില്‍ തോന്നലുണ്ടാക്കിയത്. ദുബായ് കറന്‍സി ദിര്‍ഹമാണ് എന്നാല്‍ പ്രചാരണത്തില്‍ 1500 പൗണ്ട് എന്നാണ് എഴുതിയിരുന്നത്. അതേസമയം ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സ്ഥിരീകരണം വന്നിരിക്കുകയാണ് ഇപ്പോള്‍.
പ്രഭാത ഭക്ഷണം കഴിച്ചത് ഹോട്ടലില്‍ നിന്നല്ലെന്നും സണ്ണി വര്‍ക്കിയുടെ വീട്ടില്‍ നിന്നാണെന്നും സ്ഥിരീകരണം വന്നു. യുസഫലിയുടെ ഓഫീസും ഇത് സത്യമാണെന്ന് വെളിപ്പെടുത്തിതോടെ വ്യാജവാര്‍ത്ത പോളിഞ്ഞിരിക്കുകയാണ്. ഈ മാസം 11ന് നടന്ന വിരുന്നില്‍ ടര്‍ക്കി കോഴിയുടെ മാംസമാണ് വിളമ്പിയതെന്ന് കോണ്‍ഗ്രസ് വക്താവ് സ്ഥിരീകരിച്ചു.
Dattatreya Brahmin #RahulGandhi Eating beef in #Dubai?????@TajinderBagga @KapilMishra_IND @AtifBjp pic.twitter.com/kmqRztIOH8
— Anil Pokhriyal (@AnilPpokhriyal) January 11, 2019
Rahul Gandhi met Sam Pitroda led delegation today in the Hilton Banquet hall where they had £1500 Breakfast per head & discussed the Poverty pic.twitter.com/FGSHcbezcN
— Rishi Bagree 🇮🇳 (@rishibagree) January 11, 2019
Discussion about this post