മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസും എന്‍സിപിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു.
സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശരത് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് ഇനി ചെറിയ പ്രശ്നങ്ങള്‍ ഉള്ളതെന്നും അതും ഉടന്‍ പരിഹരിക്കുമെന്നും പവാര്‍ അറിയിച്ചു.
അതേസമയം, നവനിര്‍മാണ്‍ സേനയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പവാര്‍ തള്ളിക്കളയുകയും ചെയ്തു. ഉത്തര്‍പ്രദേശിന് പിന്നാലെയാണ് മഹാരാഷ്ട്രയിലും ബിജെപി വിരുദ്ധ ചേരി കൈകോര്‍ക്കുന്നത്.
Discussion about this post