ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്കുള്ള വിരാട് കോഹ്‌ലിയുടെ മടങ്ങിവരവ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് 15000ല്‍പരം കാണികള്‍. മത്സരം കാണാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സൗജന്യപ്രവേശനം അനുവദിച്ചതോടെ രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു.
കാണികളെ പ്രവേശിപ്പിച്ച ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ് കളി തുടങ്ങും മുമ്പെ നിറഞ്ഞു കവിഞ്ഞു. ഇതിനുശേഷവും മത്സര കാണാനായി ആയിരക്കണക്കിനാരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി തിക്കും തിരക്കും കൂട്ടിയതോടെ ആരാധകരെ നിയന്ത്രിക്കാന്‍ പോല് ലാത്തിവീശി.
പോലീസിന്റെ ലാത്തിവീശലില്‍ നിരവധി ആരാധകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ പതിനാറാം ഗേറ്റിന് മുമ്പിലായിരുന്നു ആദ്യം ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ ചില ആരാധകര്‍ നിലത്തുവീഴുകയും ഇവര്‍ക്ക് മുകളിലൂടെ മറ്റ് ആരാധകര്‍ കടന്നുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ലാത്തിവീശിയത്.
Discussion about this post