ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂരിനെ കണ്ടില്ലെന്നു വയ്ക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിലെ വിവാഹങ്ങളില്‍ പങ്കെടുക്കാനെ പ്രധാനമന്ത്രിക്ക് സമയമുള്ളുവെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ഒരു വർഷത്തിലേറെയായി മണിപ്പൂര്‍ വിഷയം കത്താന്‍ തുടങ്ങിയിട്ട്. അവിടെ സന്ദർശനം നടത്താൻ മാത്രം പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.