ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിചിത്ര വാഗ്ദാനവുമായി ബിജെപി രംഗത്ത്. ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് ആന്റി റോമിയോ സ്‌ക്വാഡ് സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം.
പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്‌ക്വാഡ് എന്നാണ് അവകാശവാദം. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ആന്റി റോമിയോ സ്‌ക്വാഡ്.