വ്യോമസേനയി ലെ രണ്ട് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര

ന്യൂഡല്‍ഹി: വ്യോമസേനയിലെ സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണൻ എന്നിവർക്ക് പരം വിശിഷ്ട സേവാ മെഡൽ.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ വിജയന്‍ കുട്ടിക്ക് ശൗര്യചക്രയും നല്‍കും. കരസേന ലെഫ്. ജനറല്‍ സാധനാ നായര്‍ക്കും വ്യോമസേന ഫ്‌ളൈറ്റ് ലെഫ്റ്റനന്റായ തരുണ്‍ നായര്‍ക്കും സേനാ മെഡല്‍ പ്രഖ്യാപിച്ചു.

ഫ്‌ളൈറ്റ് ലഫ്റ്റനന്റ് തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡല്‍ ആണ് പ്രഖ്യാപിച്ചത്. കരസേന ലെഫ്. ജനറല്‍ ഭുവന്‍ കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.

Exit mobile version