പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം, രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു,

മഹാരാഷ്ട്ര: പൂനെയില്‍ ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇതിനോടകം 67 പേരാണ് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 2 രോഗികള്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നത്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലെയ്ന്‍-ബാരെ സിന്‍ഡ്രോം. വാക്‌സിന്‍ എടുത്തവരിലും രോഗസാധ്യതയുണ്ടെന്നാതാണ് ഈ ബാക്ടീരിയ ബാധയുടെ അപകടം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചില്‍ അടക്കമുള്ളവയാണ് രോഗലക്ഷണം.

Exit mobile version