ജയ്പൂര്‍: രാജസ്ഥാനില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്നവരെ ആദരിക്കാന്‍ ഒരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ഇക്കൂട്ടരെ ആദരിക്കുക. ഇതു സംബന്ധിച്ച ഡയറക്ടറേറ്റ് ഓഫ് ഗോ പാലന് വകുപ്പിന്റെ ഉത്തരവ് ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചു. അലഞ്ഞു തിരിഞ്ഞുനടക്കുന്ന പശുക്കളെ പരിപാലിക്കുയും ദത്തെടുക്കുകയും ചെയ്യുന്നവരെ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളില്‍ ആദരിക്കുമെന്നും രാജസ്ഥാന് ഗോ പാലന ഡയറക്ടറേറ്റ് പ്രസിഡന്റ് വിശ്രം മീണ ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
താത്പര്യമുള്ള വ്യക്തികള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പരിശോധനക്ക് ശേഷം അര്‍ഹതപ്പട്ടവര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ഷെല്‍ട്ടര്‍ ഹോമിലുള്ള പശുക്കളെ ആള്ക്കാര് ദത്തെടുക്കുകയും ജന്മദിനവും വിവാഹവാര്‍ഷികവുമെല്ലാം ദത്തെടുത്ത പശുക്കളോടൊപ്പം ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പശുക്കളെ ദത്തെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍ദേശിക്കുന്ന തുക കെട്ടിവെക്കണം.
Discussion about this post