ന്യൂഡല്‍ഹി; രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ ശാഖകള്‍ ഇറാനില്‍ തുടങ്ങാനുളള ക്ഷണം നിരസിച്ച് ഇന്ത്യ. ഇറാന്‍ ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ബാങ്കുകളെ ഇറാനിലേക്ക് ക്ഷണിച്ചത്. ‘പണമിടാപാട് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ മുന്‍ നിര ബാങ്കുകളെ ഞങ്ങള്‍ ടെഹ്‌റാനിലേക്ക് ക്ഷണിച്ചത്. എണ്ണയ്ക്കും പുറമേ മറ്റ് ഉല്‍പ്പന്നങ്ങളും ഇന്ത്യയ്ക്ക് വില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’. ഇറാന്റെ സാമ്പത്തിക നയതന്ത്ര ചുമതലയുളള ഉപ വിദേശകാര്യ മന്ത്രി ഗോഹ്‌ലാം റെസ്സ അന്‍സാരി പറഞ്ഞു.
ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
നിലവില്‍ അമേരിക്കയുടെ വ്യാപാര വിലക്കുകള്‍ നേരിടുന്ന ഇറാന്‍ വ്യവസായിക ഉപകരണങ്ങളും ഉരുക്കും ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ ബാങ്കുകളുടെ അപര്യാപ്തത മൂലം ഞങ്ങളുടെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും കച്ചവടം നടത്തുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
Discussion about this post