മുംബൈ: നാസിക് ജില്ലയില്‍ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. നാസികിലെ ദ്വാരക സര്‍ക്കിളില്‍ ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം.
16 പേര് സഞ്ചരിച്ചിരുന്ന ടെമ്പോയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. യാത്രയ്ക്കിടെ ടെമ്പോ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മുന്നിലുള്ള വാഹനത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇരുമ്പ് കമ്പികള്‍ കൊണ്ടു പോവുകയായിരുന്ന ട്രക്കാണ് ടെമ്പോയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ഇതിന്റെ പിന്‍ഭാഗത്തേക്കാണ് ടെമ്പോ ഇടിച്ചു കയറിയത്.
ടെമ്പോയില്‍ ഉണ്ടായിരുന്ന പലരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും മറ്റ് ചില സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
Discussion about this post