മീററ്റ്: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് നടുക്കുന്ന സംഭവം. മാതാപിതാക്കളെയും മൂന്ന് പെണ്‍മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളുടെ മൃതദേഹം ബെഡ് ബോക്‌സിനുള്ളിലായിരുന്നു കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം തറയിലായിരുന്നു.അഞ്ച് പേരുടെയും തലയില്‍ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഭാരമുള്ള വസ്തു കൊണ്ട് അടി കിട്ടിയതു പോലെയുള്ളതാണ് മുറിവുകള്‍.വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്എസ്പി വിപിന്‍ ടാഡ പറഞ്ഞു.
അതേസമയം, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം. അന്നേ ദിവസം ആരെയും പുറത്തു കാണാതിരുന്നതോടെയാണ് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചത്.
വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മേല്‍ക്കൂരയിലൂടെയാണ് പൊലീസ് അകത്ത് കടന്നത്. അപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മക്കള്‍ക്കും 10 വയസ്സില്‍ താഴെയാണ് പ്രായം. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.
Discussion about this post