റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്‍മാര്‍ക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ എട്ട് ജവാന്‍മാരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. സ്‌ഫോടനത്തില്‍ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിച്ചിതറിപ്പോയി.
ഇന്ന് പുലര്‍ച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് മേഖലയില്‍ സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് വിമതരെ വധിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47, സെല്‍ഫ് ലോഡിംഗ് റൈഫിള്‍സ് എന്നിവ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നത്.
Discussion about this post