ബംഗ്ളൂരു : കർണാടകയിൽ കൂടുതൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. 3 മാസം പ്രായമുളള പെൺകുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2 എച്ച്എംപിവി കേസുകളാണ് രജിസ്റ്റർ ചെയ്തത്. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 3 നാണ് ആൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിരീകരിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
3 മാസം പ്രായമുള്ള പെൺകുഞ്ഞ്: ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എച്ച്എംപിവി രോഗം സ്ഥിരീകരിച്ചു. കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടിരിക്കുന്നു.
8 മാസം പ്രായമുള്ള ആൺകുഞ്ഞ്: 2025 ജനുവരി 3-ന് ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എച്ച് എംപിവി പോസിറ്റീവ് ആയി. കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നു.
Discussion about this post