ബെംഗളുരു: രാജ്യത്ത് ആദ്യമായി എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു. ബെംഗളുരുവിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാല്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല.
Discussion about this post