തിരുവനന്തപുരം: കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം ടിക്കറ്റ് നിരക്കുകള്‍ ഏകീകൃതമായിരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയുണ്ട്.
ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീലാണ് അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിനുമുള്ള ചെലവ് വര്‍ധിക്കുന്നത് ഉള്‍പ്പെടെ, പ്രവര്‍ത്തന ചെലവിലെ ഗണ്യമായ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. 2015 ജനുവരി 10 ന് ഡീസല്‍ വില ലിറ്ററിന് 60.90 രൂപയായിരുന്നപ്പോഴാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസ് ചാര്‍ജുകള്‍ അവസാനമായി വര്‍ധിപ്പിച്ചത്.
നാല് കോര്‍പ്പറേഷനുകളുടെ പ്രതിദിന ഡീസല്‍ ഉപഭോഗം 10 വര്‍ഷം മുമ്പ് 9.16 കോടി രൂപയായിരുന്നത് ഇപ്പോള്‍ 13.21 കോടി രൂപയായി വര്‍ധിച്ചു. ഈ നാല് കോര്‍പ്പറേഷനുകളിലെയും ജീവനക്കാര്‍ക്കുള്ള ചെലവ് പ്രതിദിനം 12.95 കോടി രൂപയായിരുന്നു. ഇപ്പോള്‍ പ്രതിദിനം 18.36 കോടി രൂപയായി.
അതേസമയം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന ‘ശക്തി’ പദ്ധതി തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 15 ശതമാനം വര്‍ദ്ധനവിന് ശേഷവും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ ബസ് ചാര്‍ജ് കുറവാണെന്നും മന്ത്രി അവകാശപ്പെട്ടു.
Discussion about this post