ന്യൂഡല്‍ഹി : തലസ്ഥാനത്തെ ഷകര്‍പൂരില്‍ സ്കൂളിന് പുറത്ത് വച്ച് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് സംഭവം.
ഇഷു ഗുപ്ത എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഡല്‍ഹിയിലെ ഷകര്‍പൂരിലുള്ള രാജ്കിയ സര്‍വോദയ ബാല വിദ്യാലയ നമ്പര്‍ 2 ന് പുറത്തായിരുന്നു സംഭവം.
ജനുവരി 3 ന് ഇഷു ഗുപ്തയും മറ്റ് ചില വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഇഷുവും മറ്റൊരു വിദ്യാര്‍ത്ഥിയായ കൃഷ്ണയും തമ്മിലുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചതായി അന്വേഷണത്തില്‍ പറയുന്നു.
കൃഷ്ണയും നാലു കൂട്ടാളികളും ചേര്‍ന്ന് സ്കൂള്‍ ഗേറ്റിന് പുറത്ത് വച്ച് ഇഷുവിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ വലത് തുടയില്‍ കത്തി കുത്തിക്കയറ്റുകയായിരുന്നു. നിലവില്‍ കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 7 പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post