ന്യൂഡല്‍ഹി: സ്വന്തമായി ഒരു ആഡംബര കൊട്ടാരം നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നിട്ടും ഒരു ചെറിയ വീടുപോലും പണിയാത്ത ആളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചു, താന്‍ ഇതുവരെ സ്വന്തമായി ഒരു വീടുപോലുമുണ്ടാക്കിയില്ലെന്നും അതെല്ലാം രാജ്യത്തെ ജനങ്ങള്‍ക്കറിയാമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ജനങ്ങളോട് ആംആദ്മി പാര്‍ട്ടി ശത്രുത കാണിക്കുകയാണ്. ആയുഷ്മാന്‍ യോജന പദ്ധതി രാജ്യം മുഴുവന്‍ നടപ്പാക്കിയപ്പോഴും ഡല്‍ഹി സര്‍ക്കാര്‍ മാറി നിന്നു. എഎപി ഡല്‍ഹിയില്‍ ദുരന്തമായി മാറിയെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
പരസ്യമായി അഴിമതി നടത്തി എഎപി ആഘോഷിക്കുകയാണ്. ജനങ്ങള്‍ ഇതിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും മോഡി പറഞ്ഞു. ഇനിയും ഈ ദുരന്തത്തെ സഹിക്കില്ലെന്ന പുതിയ മുദ്രാവാക്യവും പരിപാടിയില്‍ മോദി ഉയര്‍ത്തി.
ഡല്‍ഹിയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡല്‍ഹിയിലെ അശോക് വിഹാറില്‍ ചേരി നിവാസികള്‍ക്കായി നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ആകെ 1675 ഫ്‌ലാറ്റുകളാണ് ഇവിടെ നിര്‍മിച്ചത്.
Discussion about this post