ബെംഗളൂരു: ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള ചെലവ് വർധിക്കുന്നത് ഉൾപ്പെടെ, പ്രവർത്തനച്ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post