ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിന്റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കമറെഡ്ഡി ജില്ലയിലെ ഒരു തടാകത്തിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും തടാകത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയില്‍ നിന്നും കണ്ടെത്തി. എസ്ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.
തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂര്‍ പൊലിസ് സ്റ്റേഷനിലെ എസ്ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തില്‍ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്.
ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. എസ്ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ തടാകത്തില്‍ തുടരുകയാണ്. സംഭവത്തില്‍ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post