ഡറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ ബസ് അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഭീംതാലിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. 24ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയിലേക്കാണ് വീണത്. പരിക്കേറ്റവരെ ഭീംതാലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഹൽദ്വാനിയിൽ നിന്ന് പതിനഞ്ച് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post