ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ചവൈകീട്ടായിരുന്നു അപകടം. 11 മദ്രാസ് ലൈറ്റ് ഇന്ഫന്ട്രിയുടെ (11 എംഎല്ഐ) വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെ കുത്തനെയുള്ള 350 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ട്.
Discussion about this post