കണ്ണില്ലാത്ത കള്ളന്മാര്‍! ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെയും ചോരയൊലിച്ച് കിടന്നവരുടെയും പണം കവര്‍ന്നു

അപകടത്തില്‍ പെട്ടവരുടെ മൊബൈലുകളും പേഴ്‌സുകളും വ്യാപകമായി മോഷ്ടിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടു

അമൃത്സര്‍: ദസറ ആഘോഷത്തിനിടയില്‍ 61 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിനിടയില്‍ കണ്ണില്ലാത്ത ക്രൂരതയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ പെട്ടവരുടെ മൊബൈലുകളും പേഴ്‌സുകളും വ്യാപകമായി മോഷ്ടിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍, പേഴ്‌സുകള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി.

അപകടത്തില്‍ പരിക്കേറ്റ് കിടന്നവരുടെയും പണവും കവര്‍ന്നു എന്ന് പരാതിയുണ്ട്. പരിക്കേറ്റ് കിടക്കുമ്പോള്‍ അടുത്തെത്തിയാള്‍ സഹായിക്കാതെ മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു എന്ന് പരിക്കേറ്റ് കിടക്കുന്ന ദീപക്ക് പറഞ്ഞു.ട്രെയിന്‍ അപകടത്തില്‍ സ്വന്തം മകളെയും മകനെയും നഷ്ടപ്പെട്ട ദീപക് പരിക്കേറ്റ് ഇപ്പോള്‍ ചികില്‍സിയിലാണ്

വെളളിയാഴ്ച്ച വൈകുന്നേരം പഞ്ചാബിലെ അമൃത്സറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ട്രെയിനപകടത്തില്‍ 61 പേര്‍ മരിക്കുകയും 143 പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version