രാജസ്ഥാന്‍: ധൗസയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകീട്ട് കുഴല്‍ കിണറില്‍ വീണ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്. കുട്ടി കുഴല്‍ക്കിണറില്‍ വീണെന്ന് വ്യക്തമായി ഒരു മണിക്കൂറിനുള്ളില്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം 55 മണിക്കൂറാണ് നീണ്ടത്.
കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ച് അഞ്ച് വയസുകാരനെ പുറത്തെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്.
ഒരു പൈപ്പിലൂടെ ആര്യന്‍ വീണ കുഴല്‍ക്കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ നിരന്തരമായി നല്‍കുന്നതിനിടയിലായിരുന്നു സമാന്തരമായി കുഴിയുടെ പ്രവര്‍ത്തനം നടന്നത്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ആര്യന്‍ കുഴല്‍ക്കിണറിനുള്ളില്‍ വീണത്. ചൊവ്വാഴ്ച മുതല്‍ എക്സ്സിഎംജി 180 പൈലിംഗ് റിഗ് മെഷീന്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് സമാന്തരമായ കുഴി കുഴിച്ചത്. 150 അടിയിലേറെ ആഴമുള്ള സമാന്തര കുഴിയാണ് രക്ഷാദൗത്യം കുഴിച്ചത്.
150 അടിയോളം കുഴിച്ച ശേഷം സംരക്ഷിത കവചവുമായി രക്ഷാപ്രവര്‍ത്തകര്‍ കുഴിയിലേക്ക് ഇറങ്ങിയായിരുന്നു കുട്ടിയെ പുറത്ത് എടുത്തത്. രണ്ടു രണ്ടുദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post