വാരാണസി: ഒരുദിവസം മുഴുവൻ പൂജ ചെയ്തിട്ടും കാളി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി പുരോഹിതൻ. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം.
നാല്‍പ്പതുകാരനായ പുരോഹിതന്‍ അമിത് ശര്‍മയാണ് ജീവനൊടുക്കിയത്. കഴുത്തറുത്ത് മരിച്ച നിലയിലാണ് പുരോഹിതനെ കണ്ടെത്തിയത്. കാളി പ്രത്യക്ഷപ്പെടാൻ വേണ്ടി 24 മണിക്കൂറാണ് അമിത് ശർമ പൂജ ചെയ്തത്.
എന്നാൽ ഫലം ലഭിക്കാതെ വന്നതോടെ പുരോഹിതൻ ജീവനൊടുക്കുകയായിരുന്നു. പൂജാമുറിയില്‍ നിന്ന് ‘അമ്മേ കാളി പ്രത്യക്ഷപ്പെടൂ’ എന്ന നിലവിളി കേട്ട് അടുക്കളയില്‍ നിന്ന് ഭാര്യ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഇയാളെ കണ്ടത്.
അയൽവാസികൾ ചേര്‍ന്ന് പുരോഹിതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post